അന്നനാളത്തിലിടേണ്ട കുഴൽ ശ്വാസകോശത്തിലിട്ട് രോഗി മരിച്ചെന്ന പരാതി; ചികിത്സാ പിഴവുണ്ടായെന്ന് കണ്ടെത്തൽ

ചാലക്കുടിയിലെ സെന്‍റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. കളമശ്ശേരി മെഡിക്കൽ കോളേജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്.

complaint that tube to put in esophagus put in lungs patient died medical board report against hospital

കൊച്ചി: എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തില്‍ ചാലക്കുടിയിലെ സെന്‍റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. വിദഗ്ധ ചികിത്സക്കായി എത്തിച്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ വച്ചാണ് സുശീല മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്.

2022 മാർച്ച്‌ മൂന്നിനാണ് 65 കാരി സുശീല ദേവി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. അന്നനാളത്തിലേക്ക് ഇടേണ്ട കുഴൽ മാറി ശ്വാസകോശത്തിൽ ഇട്ടു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടർന്ന് രോഗിയെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അവിടെ നിന്നും മതിയായ ചികിത്സ നൽകാത്തതിനെ തുടര്‍‍ന്നാണ് സുശീല മരിച്ചതെന്നാണ് മകളുടെ ആരോപണം.

ഏറ്റവുമൊടുവിൽ വന്ന സംസ്ഥാന തല മെഡിക്കൽ പാനലിന്റെ റിപ്പോർട്ട്‌, ജെയിംസ് ഹോസ്പിറ്റലിന്റെ ഭാഗത്ത് ചികിത്സാ പിഴവ് ഉണ്ടായെന്ന വാദം ശരിവെയ്ക്കുന്നതാണ്. കളമശ്ശേരി മെഡിക്കൽ കോളേജിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലാത്തതിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് മകൾ സുചിത്ര. ആശുപത്രി അധികൃതർ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇല്ലെങ്കിൽ സമരം തുടങ്ങുമെന്ന് പരാതിക്കാരി അറിയിച്ചു. 

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

Latest Videos
Follow Us:
Download App:
  • android
  • ios