മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി, എയർക്രൂവിനെതിരെ കേസ്

15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ  പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

complaint against air crew over sexual assault in muscat to kannur air india express

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ  പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു.  പ്രസാദ് മുംബൈ സ്വദേശിയാണെന്നും ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഡോർ തുറന്നു, രക്ഷപ്പെടാൻ കാറും, പെട്രോൾ പമ്പിൽ ഭാര്യയും ഭർത്താവും നടത്തിയ മോഷണം

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ആദൂര്‍: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ സുബൈര്‍ ദാരിമിയെ ആണ് കാസര്‍കോട് ആദൂര്‍‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്  എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. മൂന്നുമാസക്കാലത്തോളം കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി നേരിട്ട് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അധ്യാപകന്‍ നേരത്തെ ജോലി ചെയ്ത മദ്രസയിലെ  വിദ്യാര്‍ത്ഥിയാണ്  പരാതി നല്‍കിയത്. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍റ് ചെയ്തു. ഇയാള്‍ സബ്ജയിലിലാണ്.

ജനത്തെ വലച്ച് മുഖ്യമന്ത്രിയുടെ അസാധാരണ സുരക്ഷ, ഹോട്ടലുകൾ അടപ്പിച്ചു, കറുത്ത മാസ്ക് അഴിപ്പിച്ചു, കരുതൽ തടങ്കൽ

കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? മാസ്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

 

Latest Videos
Follow Us:
Download App:
  • android
  • ios