ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി, ന​ഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ; മുതിര്‍ന്നവര്‍ക്കും കരുതല്‍

പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിം​ഗ് ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കും. 

Co operative housing scheme one lakh houses in cities as a relief to middle income earners

തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഈ പദ്ധതി പ്രകാരം ന​ഗരങ്ങളിൽ ഒരു ലക്ഷം വീടുകളാണ് സജ്ജമാക്കും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിം​ഗ് ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി ബജറ്റില്‍ വകയിരുത്തി. 

മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍  വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതുപോലെ തന്നെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്സ് എന്ന  പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവിടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക. സംസ്ഥാനത്ത് നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബദ്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios