മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ക്രമക്കേട്; വിജിലൻസ്‌ കണ്ടെത്തൽ തെറ്റെന്ന് ​ഗുണഭോക്താവ്

കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ് വിജിലൻസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. അപേക്ഷ നൽകാതെയാണ് തനിക്ക് പണം അനുവദിച്ചതെന്ന് വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 

cmdrf irregularity beneficiary says that vigilance finding is wrong

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച് ​ഗുണഭോക്താവ് രം​ഗത്ത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ് വിജിലൻസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. അപേക്ഷ നൽകാതെയാണ് തനിക്ക് പണം അനുവദിച്ചതെന്ന് വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 

 

2021 ഓക്ടോബറിൽ വീടിന്റെ അറ്റകുറ്റപണിക്കായി അപേക്ഷ നൽകിയിരുന്നു എന്ന് രാമചന്ദ്രൻ പറയുന്നു. വില്ലേജ് ഓഫീസർക്ക് നൽകിയ അപേക്ഷയുടെ പകർപ്പും രാമചന്ദ്രൻ പുറത്തുവിട്ടു. രണ്ടു ഗഡുക്കളായി നാല് ലക്ഷം രൂപയാണ് രാമചന്ദ്രന് കിട്ടിയത്. വീടിന് കേടുപാടില്ല എന്ന വിജിലൻസ് കണ്ടെത്തലും തെറ്റാണ്. രാമചന്ദ്രൻ കഴിയുന്നത് പൊട്ടി പൊളിഞ്ഞ നിലയിലുള്ള വീട്ടിലാണ്. 

അതേസമയം, രാമചന്ദ്രൻ നൽകിയെന്ന് പറയുന്ന അപേക്ഷ കണ്ടെത്താനായില്ലെന്നു വിജിലൻസ് വാദിക്കുന്നു.  കൂടുതൽ പരിശോധന നടത്തി വരികയാണെന്നും വിജിലൻസ് പറയുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധി തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ  ശുപാർശ ചെയ്യാനാണ് വിജിലൻസ് തീരുമാനം. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്ത് നൽകി. പ്രാഥമിക അന്വേഷണത്തിൽ നടത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുകളിലാകും ആദ്യം വിശദമായ അന്വേഷണം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിൽ പോലും ഒരേ ഏജൻറിൻെറ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടർ തന്നെ നിരവധി പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്.

Read Also: യാത്രക്കാരുടെ ശ്രദ്ധക്ക്; ഉച്ചയ്ക്കത്തെ ജനശതാബ്ദി അടക്കം 3ട്രെയിനുകൾ റദ്ദാക്കി, ബസ് സർവീസ് കൂട്ടി

Latest Videos
Follow Us:
Download App:
  • android
  • ios