വേണ്ടത് വാക്സിന്‍, കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ പടമല്ല പ്രശ്നം: മുഖ്യമന്ത്രി

വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വകാര്യമേഖലയില്‍ നിന്ന് വാങ്ങുന്നതും ഇറക്കുമതിയുമാണ് ഇതിനായുള്ള മാര്‍ഗം. എത്രകണ്ട് ഫലപ്രദമാകുമെന്ന് അറിയില്ലെങ്കിലും ഇറക്കുമതിക്കടക്കമുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.

CM pinarayi Vijayan reaction of removing pm modis image from covid 19 vaccine certificate

നമ്മുക്ക് വേണ്ടത് വാക്സിനാണ്. കൊവിഡ് സർട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ പടം ഉള്ളതോ ഇല്ലാത്തതോ നമ്മുക്ക് പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി. വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വകാര്യമേഖലയില്‍ നിന്ന് വാങ്ങുന്നതും ഇറക്കുമതിയുമാണ് ഇതിനായുള്ള മാര്‍ഗം. എത്രകണ്ട് ഫലപ്രദമാകുമെന്ന് അറിയില്ലെങ്കിലും ഇറക്കുമതിക്കടക്കമുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കിയ വാക്സിന്‍ തീര്‍ന്ന അവസ്ഥയാണുള്ളത്. അത് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സർട്ടിഫിക്കേറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുമോയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ കിട്ടാത്ത പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇത്തരം നടപടിയിലേക്ക് കടന്നിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios