വെങ്കല നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ഇന്ത്യൻ ഹോക്കി ടീമിന് ആശംസയുമായി മുഖ്യമന്ത്രി
മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ പോരാട്ട വീര്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു
തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയത്തിൽ ടീമിനാകെ ആശംസ അറിയിച്ച മുഖ്യമന്ത്രി മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചു. വെങ്കല നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു.