'മാഹിയിൽ മരിച്ചയാളെ കേരളത്തിന്‍റെ ലിസ്റ്റിൽപ്പെടുത്തുമോ', വിശദീകരണവുമായി മുഖ്യമന്ത്രി
'മരിച്ചയാള്‍ മാഹിയിൽപ്പെട്ടവരാണ്. അതുകൊണ്ട് അവര്‍ മാഹിയിലാണെന്ന് കേരളം പറയുന്നു'.
തിരുവനന്തപുരം: കണ്ണൂരിൽ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ പട്ടികയിൽപ്പെടുത്താത്തത് സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി പോണ്ടിച്ചേരിയുടെ ഭാഗമായിക്കിടക്കുന്ന പ്രദേശമാണ്. ചികിത്സക്കായി ഇവിടത്തുകാര്‍ തലശ്ശേരിയെയോ കോഴിക്കോടിനേയോയാണ് ആശ്രയിക്കാറുള്ളത്. അതിന്‍റെ അര്‍ത്ഥം അവര്‍ മാഹി വിട്ടുപോകുന്നുവെന്നല്ല. മരിച്ചയാള്‍ മാഹിയിൽപ്പെട്ടവരാണ്. അതുകൊണ്ട് അവര്‍ മാഹിയിലാണെന്ന് കേരളം പറയുന്നു. ചികിത്സിച്ച ഇടമായ കേരളത്തിന്‍റെ പട്ടികയിലല്ല അവരെ ഉള്‍പ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വിശദികരിച്ചു.
കേരളത്തില്‍ ആശങ്ക കനക്കുന്നു: ഇന്ന് 42 പേര്‍ക്ക് കൊവിഡ്, രണ്ട് പേര്‍ക്ക് രോഗമുക്തി
കണ്ണൂരിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം നാൽപത് ദിവസമായിട്ടും സംസ്ഥാനം അംഗീകരിച്ചിട്ടില്ല. കേരളത്തിൽ മരിച്ചെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് കേരളത്തിന്‍റെ വാദം.
കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ 40 ദിവസമായിട്ടും ലിസ്റ്റില്‍ ചേര്‍ക്കാതെ കേരളം