മലപ്പുറമെന്ന് കേട്ടാൽ ചിലർക്ക് ഹാലിളകും, ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോകരുതെന്ന് സികെ പത്മനാഭൻ

പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുതിർന്ന ബിജെപി നേതാവായ സികെ പത്മനാഭൻ

CK Padmanabhan criticises CM Pinarayi Vijayan over Malappuram statement in The Hindu interview

കണ്ണൂർ: മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്നു മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുത്. കാട്ടിലെ പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ എം എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ? പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണം. ബിജെപിയുടെ കളക്ടറേറ്റ് ധർണ ഉത്ഘാടനം ചെയ്താണ് പരാമർശം.

Latest Videos
Follow Us:
Download App:
  • android
  • ios