കൂട്ടബലാത്സംഗ കേസ്: സി.ഐ പി.ആർ സുനു അവധിയിൽ പ്രവേശിച്ചു, അവധിയെടുത്തത് എഡിജിപിയുടെ നിർദേശത്തെ തുടർന്ന്
ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെയാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാൽസംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ. സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി തിരികെ ചാർജെടുത്ത് മണിക്കൂറുകൾക്കകമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ നിർദേശം നൽകിയത്. താൻ നിരപരാധിയെന്നും വസ്തുത എന്തെന്നറിയില്ലെന്നും സുനു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കര കൂട്ട ബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റൽ എസ്എച്ച്ഒ പി.ആർ.സുനു. കഴിഞ്ഞ ഞായാഴ്ചയാണ് ഇയാളെ പോലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെയാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ആരോപണ വിധേയനായ വ്യക്തി സ്റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമത്തിപ്പ ഉണ്ടാക്കുമെന്ന വിലയിരുത്തലിൽ ആണ് ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം ആർ അജിത് കുമാർ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്.
ഇദ്ദേഹത്തിനെതിരെ ഉള്ള നടപടികളുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചത് എന്നാണ് വിവരം. താൻ നിരപരാധി എന്ന ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മേലധികാരികൾ അനുവാദം തന്നതന്നായിരുന്നു സുനുവിൻ്റെ വിശദീകരണം. തന്നെ കസ്റ്റഡിയിലെടുത്തത് ചട്ടവിരുദ്ധം എന്ന് കാട്ടി നിയമ നടപടി സ്വീകരിക്കാനും സുനു ആലോചിക്കുന്നുണ്ട്. യാതൊരു തെളിവുമില്ലാതെ 40 മണിക്കൂറിലേറെ നേരം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു എന്നാണ് സുനുവിൻ്റെ ആരോപണം.
അതേസമയം ആറ് ക്രിമിനൽ കേസിൽ പ്രതിയും 15 തവണ വകുപ്പ്തല നടപടി നേരിടുകയും ചെയ്ത പി.ആർ സുനു സ്റ്റേഷനിൽ തുടരുന്നതിൽ വലിയ വിമർശനമാണ് പൊലീസിന് നേരെ ഉയരുന്നത്. വകുപ്പ്തല അന്വേഷണങ്ങളിൽ ചെറുവും വലതുമായ അച്ചടക്ക നടപടികള്‍ നേരിട്ടെങ്കിലും കടുത്ത നടപടി ഇതുവരെ സുനുവിനെതിരെ ഉണ്ടായിട്ടില്ല. തൃക്കാക്കര കേസിൽ സുനു സംശയ നിഴലിലാണെങ്കിലു ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ സുനു റിമാൻഡിൽ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനൽ കേസുകള്‍ കോടതിയുടെയും പരിഗണനയിലാണ്. ക്രിമനൽ കേസിൽ പ്രതിയായലും ശിക്ഷിച്ചാൽ മാത്രമേ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന പഴുതു ഉപയോഗിച്ചാണ് സുനു പൊലീസിൽ തുടരുന്നത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാൺ് നേരത്തെ അവസാനിപ്പിച്ച നടപടികള്‍ പുനപരിശോധിക്കാനുള്ള തീരുമാനം. കേരള പൊലീസ് ഡിപ്പാറ്റ്മെൻൽ ഇൻക്വറി പണിഷ്മെൻ് ആൻറ് അപ്പീൽ റൂള്‍സ് 36 (എ) പ്രകാരമാണ് പുനപരിശോധന. പൊലീസ പരിശോധിച്ച് അവസാനിപ്പിച്ച അച്ചടക്ക നടപടികളിൽ പുനപരിശോധനാധികാം സർക്കാരിനാണ്. അതുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറിയോട് പുനപരിശോധനക്ക് റിപ്പോർട്ട് നൽകിയത്. പുനപരിശോധയിൽ സുനുവിൻെറ പ്രവർത്തനം തൃപ്തിമല്ലെങ്കിൽ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സർക്കാരിനുണ്ട്. നീണ്ട നടപടിക്രമങ്ങളായത് കൊണ്ട് 36 എ വകുപ്പ് പ്രകാരമുള്ള നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാറില്ല