ക്രിസ്മസ് സ്പെഷ്യൽ 149 ട്രെയിൻ ട്രിപ്പുകൾ, ശബരിമല തീര്‍ത്ഥാടകര്‍ക്കായി 416; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ

ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്

Christmas Special 149 train trips 416 for Sabarimala pilgrims 10 special trains for Kerala

തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി മൊത്തം 149 സ്പെഷ്യൽ ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് വിവിധ റെയിൽവേ സോണുകളിലുടനീളം  149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.  ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകുകയായിരുന്നു.  

ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ 

 സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 17 ട്രിപ്പുകൾ 
 സെൻട്രൽ റെയിൽവേ (CR): 48 ട്രിപ്പുകൾ 
 നോർത്തേൺ റെയിൽവേ (NR): 22 ട്രിപ്പുകൾ 
 സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR): 2 ട്രിപ്പുകൾ 
 പശ്ചിമ റെയിൽവേ (WR): 56 ട്രിപ്പുകൾ 
 വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR): 4 ട്രിപ്പുകൾ 

ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ ട്രെയിൻ ട്രിപ്പുകളുടെ വിശദാംശങ്ങൾ 

സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 42 ട്രിപ്പുകൾ 
ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ 
സൗത്ത് സെൻട്രൽ റെയിൽവേ (SCR): 192 ട്രിപ്പുകൾ 
ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ 

അനുവദിച്ച ട്രെയിനുകൾ

ട്രെയിൻ നമ്പർ.06039/06040 താംബരം-കന്യാകുമാരി-താംബരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ

ട്രെയിൻ നമ്പർ.06043/06044 ഡോ. എംജിആർ ചെന്നൈ സെൻട്രൽ-കൊച്ചുവേളി-ഡോ.എംജിആർ സെൻട്രൽ വീക്കിലി സ്പെഷൽ

ട്രെയിൻ നമ്പർ.06037/06038 കൊച്ചുവേളി-മംഗലാപുരം പ്രതിവാര (അൺറിസേര്‍വ്ഡ്) അന്ത്യോദയ സ്പെഷൽ

ട്രെയിൻ നമ്പർ.06021/06022 കൊച്ചുവേളി-ഗയ-കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ

ട്രെയിൻ നമ്പർ.06007/06008 കൊച്ചുവേളി-ബനാറസ്-കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ.

Latest Videos
Follow Us:
Download App:
  • android
  • ios