തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ

സംസ്ഥാനത്ത് വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. 

christmas celebration 2024 midnight mass

തിരുവനന്തപുരം: യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. ക്രിസ്മസിനെ വരവേറ്റ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ തിരുപ്പിറവി ശ്രുശ്രൂഷകൾ നടന്നു. 

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുർബാന നടന്നു.  

പാലക്കാട് പുൽക്കൂട് തകർത്തതിനേയും വയനാട് പുനരധിവാസം വൈകുന്നതിനേയും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ.നെറ്റോ വിമർശിച്ചു. വന നിയ മഭേദഗതിക്കെതിരായ നിലപാട് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവർത്തിച്ചു. 

 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നു...

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ രാത്രി ക്രിസ്മസ് സന്ദേശം നൽകി. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാസഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും
തുടക്കമായി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

അദ്വൈത ആശ്രമം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. യേശുദേവന്റെ ചിത്രം വച്ചായിരുന്നു ആശ്രമത്തിലെ ആരതി ചടങ്ങുകൾ. ആശ്രമത്തിലെത്തിയ കാരൾ സംഘത്തിന് സ്വീകരണവും നൽകി. 

സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

 

Latest Videos
Follow Us:
Download App:
  • android
  • ios