എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച: സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കർ, എഡിജിപിയെ മാറ്റണമെന്നും ചിറ്റയം ഗോപകുമാർ

ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു

Chittayam Gopakumar says Speaker statement on ADGP RSS meeting not a left political stand

തിരുവനന്തപുരം: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച വിവാദത്തിൽ സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ആർഎസ്എസിനെ ന്യായീകരിച്ചത് ശരിയായില്ലെന്നും സ്പീക്കറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. എഡിജിപിയെ മാറ്റി നിർത്തി ആരോപണങ്ങളിൽ അന്വേഷണം നടത്തണം, സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല. എ.ഡി.ജി.പിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആർ അജിത് കുമാറിനെ സർക്കാർ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios