Asianet News MalayalamAsianet News Malayalam

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു, അടുത്ത അഞ്ച് ദിവസം മഴ സാധ്യത ഇങ്ങനെ, കാലവർഷം പിൻവാങ്ങുന്നു

പശ്ചിമ രാജസ്ഥാന് മുകളിൽ രൂപപ്പെട്ട അതിമർദ്ദ മേഖല, തുടർച്ചയായി 5 ദിവസം മഴ ഇല്ലാതിരിക്കുക എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാലവർഷം പിൻവാങ്ങിയതായി കാലാസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്.

chance to deep depression on Bengal sea, Next five days Rain prediction in Kerala by IMD
Author
First Published Sep 23, 2024, 2:44 PM IST | Last Updated Sep 23, 2024, 2:44 PM IST

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (23-9-2024) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച (23-9-2024) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. മധ്യ ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാനാലാണ് മഴ ലഭിക്കുക. 
 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. അതേസമയം, കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു. പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങി. സാധാരണയിൽ നിന്ന് 6 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. പശ്ചിമ രാജസ്ഥാന് മുകളിൽ രൂപപ്പെട്ട അതിമർദ്ദ മേഖല, തുടർച്ചയായി 5 ദിവസം മഴ ഇല്ലാതിരിക്കുക എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാലവർഷം പിൻവാങ്ങിയതായി കാലാസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത് മേഖലയിൽയിൽ നിന്നും കാലവർഷം പിൻവാങ്ങാനും സാധ്യതയുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios