കേരളത്തിന്‍റെ എയിംസിൽ ആശയ കുഴപ്പമില്ല; സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്‍

സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് നേരത്തെ എയിംസ് അനുവദിച്ചത്. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് ജോർജ് കുര്യൻ.

Central Minister of State George Kurian About aiims in kerala

കൊച്ചി: കേരളത്തിന്‌ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഒരു ആശയ കുഴപ്പവും ഇല്ലെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. ഇക്കാര്യത്തിൽ രാഷ്ട്രീയം പാടില്ല. സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് നേരത്തെ എയിംസ് അനുവദിച്ചത്. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ജോർജ് കുര്യൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Also Read: പുഴയിലെ തെരച്ചിൽ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താനായില്ല; നാളെയും തെരച്ചിൽ തുടരുമെന്ന് എംഎൽഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios