വിമാന സർവീസ് ഇപ്പോൾ ആലോചിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചതായി സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക വിമാന സർവീസ് തുടങ്ങുന്ന കാര്യം ഇപ്പോൾ ആലോചിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയശേഷമേ ഇക്കാര്യം പരിഗണിക്കാനാകൂ. എന്നാൽ, അതിഥി തൊഴിലാളികൾക്കായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കാനാകും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചതായി സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. എല്ലാ ആഴ്ചയും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടെന്നും കേരളം കോടതിയിൽ പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ, ഗർഭിണികൾ തുടങ്ങിയവർക്കായി പ്രത്യേക വിമാന, ട്രെയിൻ സർവീസ് തുടങ്ങണമെന്ന ഹർജി 19ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.