ക്രൂര മർദ്ദനം, സഹറിനെ സദാചാര ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ - തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേർപ്പ് സ്വദേശി സഹർ. ആറംഗ കൊലയാളി സംഘം ഒളിവിലാണ്.
തൃശൂർ : തിരുവാണിക്കാവിൽ മരിച്ച ബസ് ഡ്രൈവർ സഹറിനെ സദാചാര സംഘം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വനിതാ സുഹൃത്തിനെ കാണാൻ വന്ന ബസ് ഡ്രൈവറെ ആറംഗ സംഘം മർദിക്കുന്ന സിസിടിവി വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിലാണ് മർദ്ദനദൃശ്യങ്ങൾ പതിഞ്ഞത്. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. തൃശൂർ - തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേർപ്പ് സ്വദേശി സഹർ. ആറംഗ കൊലയാളി സംഘം ഒളിവിലാണ്.
കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാൽ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു.
തൃശ്ശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; കൊലയാളികൾ ഒളിവിൽ