ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.
കാര്‍ ഉടമകള്‍ അറിയാന്‍ , നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ !
ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എങ്ങനെയാണ് ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ റോഡുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷിത വാഹനങ്ങളുടേയും ആവശ്യകതയും അദ്ദേഹം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നു. അതിനാൽ , യാത്രാ വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും നിതിന്‍ ഗഡ്‍കരി അടുത്തിടെ ആവർത്തിച്ചു.
ഒരു മോഡലിന്റെ ഏല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് എങ്ങനെയെന്ന് നിതിന്‍ ഗഡ്‍കരി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസ്‍തുത വാഹനം മാസ് - മാർക്കറ്റ് വിഭാഗത്തിലാണോ അതോ പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി സെഗ്‌മെന്റുകളിലാണോ എന്നത് പരിഗണിക്കാതെ തന്നെ ആയിരിക്കും ഇത്. നിർഭാഗ്യകരമായ ഒരു അപകട സംഭവം ഉണ്ടായാൽ കഴിയുന്നത്ര ജീവൻ രക്ഷിക്കുകയാണ് ഉദ്ദേശ്യമെന്ന് ഈ ആഴ്‍ച ആദ്യം ലോക്സഭയിലും നിതിന്‍ ഗഡ്‍കരി വ്യക്തമാക്കി.