നവംബര്‍ മാസത്തെ റേഷൻ വാങ്ങിയില്ലേ? വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്

ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി  ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

buy your ration for the month of November Department of Food and Public Distribution has extended the supply till 3rd dec

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി  ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു

2022, 2023 വർങ്ങളിലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മൂന്നുവർഷത്തെ പ്രവർത്തന പരിചയവുമുള്ള സംഘടനകൾക്ക് അവാർഡിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽനിന്നും ലഭ്യമാണ്. അപേക്ഷകൾ ഡിസംബർ 10ന് വൈകിട്ട് അഞ്ചിനകം അഡീഷണൽ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 വിലാസത്തിൽ ലഭിക്കണം.

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതൽ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios