Bulli Bai App : ജയിലിൽ 'ബുള്ളി ബായ്' പ്രതിയുടെ ആത്മഹത്യാഭീഷണി, സുരക്ഷ കൂട്ടി പൊലീസ്

അസമിൽ നിന്നാണ് 21 കാരനായ നീരജിനെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ്.

bulli bai app Online Abuse accused suicide threat

ദില്ലി: ബുള്ളി ബായ് ആപ് കേസിൽ അറസ്റ്റിലായ പ്രതി നീരജ് ബിഷ്ണോയ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി ദില്ലി പൊലീസ്. ഇയാൾക്ക് സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് സ്വദേശിനിയുടെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരജ് ആണെന്നും സുള്ളി ഡീൽസ് ആപ്പിന്റെ നിർമ്മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. 

അസമിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിയായ 21 കാരനായ നീരജിനെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ്. ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുള്ളി ഡീല്‍സിലും ഈ ഇരുപതുകാരന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.സുള്ളി ഡീൽസ് ആപ്പിന്റെ നിർമ്മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ അവസാന ആഴ്ചയിലാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഫീഡുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാളുകളിലും നിരവധി സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ 'നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്' ( “Your Bulli Bai of the day is….” ) എന്ന ക്യാപ്ഷനോടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. #BulliBai #BulliDeals, #SulliDeals എന്നീ ഹാഷ്ടാഗുകളും ഉപയോഗിക്കപ്പെട്ടിരുന്നു. 

20 കാരന്‍റെ ലാപ്ടോപ്പിൽ 153 ഓളം പോണ്‍ ചിത്രങ്ങൾ; 'ബുള്ളി ബായി' സൂത്രധാരനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്‍റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‍വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്‍റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം.

Latest Videos
Follow Us:
Download App:
  • android
  • ios