തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്; ആക്രമണം കിഡ്നാപ്പിംഗ് കേസിലെ പ്രതികളെ പിടിക്കാനെത്തിയപ്പോൾ

തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, പൊലീസിന് നേരെ മഴുവും എറിഞ്ഞു. 

Bomb hurled on kerala police in thiruvananthapuram

തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, പൊലീസിന് നേരെ മഴുവും എറിഞ്ഞു. 

പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പൊലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീർ സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

Latest Videos
Follow Us:
Download App:
  • android
  • ios