Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡിൽ ട്രക്കിങിനിടെ മരിച്ച അമലിന്‍റെ മൃതദേഹം ദില്ലിയിലെത്തിച്ചു, ഇന്ന് വൈകിട്ട് കൊച്ചിയിലെത്തിക്കും

നോർക്ക ആംബുലൻസ് സർവീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിന്‍റെ വീട്ടിലെത്തിക്കുമെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു

body of Amal, who died while trucking in Uttarakhand, was brought to Delhi and will be brought to Kochi today evening in indigo flight
Author
First Published Sep 29, 2024, 10:16 AM IST | Last Updated Sep 29, 2024, 10:19 AM IST

ദില്ലി:ഉത്തരാഖണ്ഡിൽ ട്രക്കിങിനിടെ മരിച്ച ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍റെ(34) മൃതദേഹം ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിൽ എത്തിച്ച മൃതദേഹം എംബാം ചെയ്തു. ഇന്ന് വൈകുന്നേരം നാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ദില്ലിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാകും മൃതദേഹം കൊണ്ടുവരുക.

തുടർന്ന് നോർക്ക ആംബുലൻസ് സർവീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിന്‍റെ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നോര്‍ക്കയുടെ ദില്ലിയിലെ എന്‍ആര്‍കെ ഡെവലപ്‌മെന്റ് ഓഫീസാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് മരണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡിൽ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios