ബോബിയുടെ മുൻകൂർ ജാമ്യനീക്കം പാളി; പിടിവീണത് കോയമ്പത്തൂരിലേക്ക് പോകാനിരിക്കെ; ജ്വല്ലറി ഹൻസിക ഉദ്ഘാടനം ചെയ്തു

കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ പിടിയിലായതോടെ ബോബി ചെമ്മണ്ണൂരിന് മുൻകൂർ ജാമ്യത്തിനും ശ്രമിക്കാനാവാത്ത സ്ഥിതിയായി

Boby chemmannur in police custody on Hone rose complaint of sexual abuse

കൽപ്പറ്റ: നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത് വാഹനം തടഞ്ഞ്. കോയമ്പത്തൂരിലേക്ക് പോകും വഴി വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വച്ച് പൊലീസ് ബോബിയുടെ വാഹനം തടയുകയായിരുന്നു.  കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്‌പിയുടെ സ്പെഷൽ സ്ക്വാ‍ഡും ചേർന്നാണ് ബോബിയെ പിടികൂടിയത്. പ്രതിയെ പുത്തൂർ വയൽ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷം കൊച്ചിയിലേക്ക് പൊലീസ് സംഘം യാത്ര തിരിച്ചു.

കോയമ്പത്തൂരില്‍ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹാന്‍സികയും ചേര്‍ന്നായിരുന്നു ഉദ്‌ഘാടനം നടത്തേണ്ടിയിരുന്നത്. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് ബോബി പിടിയിലായത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരില്‍ ഉദ്ഘാടനം നടന്നു. 

ബോബി ഇന്നലെ മുതൽ വയനാട്ടിലുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് കൊച്ചി പൊലീസ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഇന്നലെ കൊച്ചിയിലെ അഭിഭാഷകരുമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ബോബി ആലോചിച്ചിരുന്നു. ഈ നീക്കം പൊളിച്ചാണ് പോലീസ് നടപടി. സോഷ്യല്‍മീഡിയയിലൂടെ  ഖേദം പ്രകടിപ്പിക്കാനായിരുന്നു ബോബി ചെമ്മണ്ണൂർ ആലോചിച്ചത്. ഉന്നത തല നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലേക്ക് കടന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രിയുമായും പോലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചു. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഹണി റോസ് 

കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘവും വയനാട് എസ്‌പിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ബോബിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയില്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിലയച്ചാൽ അദ്ദേഹം ഇന്ന് രാത്രി ജയിലിൽ കഴിയേണ്ടി വരും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് ആശ്വാസമെന്ന് ഹണി റോസ് പ്രതികരിച്ചു. നീതിക്കായാണ് തൻ്റെ പോരാട്ടം. അത് ഫലം കാണുമെന്ന് തന്നെയാണ് വിശ്വാസം. കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉറപ്പ് നൽകിയിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios