കോഴിക്കോട് വീണ്ടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

Black flag protest against Chief Minister in Kozhikode, Youth Congress workers arrested

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. തിരുവങ്ങൂരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് തൻഹീർ കൊല്ലം, ജില്ലാ ജനറൽ സെക്രട്ടറി എം കെ ,സായീഷ്, എ കെ ജാനിബ് , ഷഫീർ വെങ്ങളം, ഷംനാസ്, കെ എം ആദർശ്, ഷെനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിച്ച ഇവരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

ഇന്നലെ രാത്രിയിലും കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചിരുന്നു. വടകരയിലെ നവ കേരള സദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങിവരും വഴി കോഴിക്കോട് വെങ്ങാലിയില്‍ വെച്ച് കരിങ്കൊടി വീശിയത്. 

കോഴിക്കോട് നവകേരള സദസ്സിനെതിരെ ഇന്നും വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‍യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം റനീഫ് മുണ്ടോത്ത്, യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം ഭാരവാഹികളായ അൻവർ ചിറക്കൽ, അനഫി ഉള്ളൂർ എന്നിവരെ അത്തോളി പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. പ്രഭാതയോഗം നടന്ന വേദിയിലേക്ക്  കെഎസ്‍ആർടിസിയിലെ ഐഎൻടിയുസി പ്രവർത്തകരും മാർച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തി സുരേഷ് ഗോപി, 'അവര്‍ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി'

 

Latest Videos
Follow Us:
Download App:
  • android
  • ios