വയനാട് ദുരന്തം; 'ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥ, കാല കാലങ്ങളായി നടക്കുന്നത്': കെ സുരേന്ദ്രൻ

വിവിധ വകുപ്പുകൾ സഹായം നൽകുമ്പോൾ അതിനുള്ള പണം നൽകണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

bjp state leader k surendran response center demanded 132 crores 60 lakhs rupees to airlifting for wayanad landslides

തൃശൂർ: വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ‌ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. തെറ്റായ പ്രചരണമാണ്. പത്ര വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.  

വിവിധ വകുപ്പുകൾ സഹായം നൽകുമ്പോൾ അതിനുള്ള പണം നൽകണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മെക് സെവൻ ദേശവിരുദ്ധ ശക്തിയാണെങ്കിൽ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ല. ആയിരത്തോളം യൂണിറ്റുകൾ ഉണ്ടാകുന്നതുവരെ എന്തുകൊണ്ട് കാത്തിരുന്നു. കേരള പൊലീസിന്റെ ഇന്റലിജൻസ് സംവിധാനം എവിടെയായിരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. 

അതേസമയം, വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ കടുത്ത പ്രതിഷേധവുമായി കേരളം രം​ഗത്തെത്തി. തുക ഒഴിവാക്കിത്തരാൻ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനാണ് സർക്കാർ നീക്കം. ദുരന്തമുണ്ടായാൽ സൈന്യത്തിന്‍റെ സേവനം തേടും. തുക അതാത് സംസ്ഥാനങ്ങൾ ദുരന്ത നിവാരണ നിധിയിൽ നിന്ന് നൽകണമെന്നും വ്യവസ്ഥയുണ്ട്. 2019 ലെ പ്രളയകാലം മുതൽ വയനാട് ദുരന്തത്തിൽ പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്തതിന് വരെ ചെലവായ തുകയായ 132 കോടി 62 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിൽ വയനാടിന് മാത്രമായി 69 കോടി 65 ലക്ഷം രൂപയുണ്ട്.

എന്നാൽ ഉരുൾപ്പൊട്ടൽ ദുരിതാശ്വാസത്തിന് നൽകിയ വിശദമായ മെമ്മോറാണ്ടങ്ങളിലൊന്നിൽ പോലും കേന്ദ്രം ഇതുവരെ അനുഭാവം കാണിക്കാത്തതിൽ കൂടിയാണ് കേരളത്തിന്‍റെ പ്രതിഷേധം. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാനത്തെ പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുകയാണ് സർക്കാർ. വിവിധ സേനകളുടെ ധനാകാര്യ വിഭാഗം സംസ്ഥാന സര്‍ക്കാരുകൾക്ക് ചെലവിന്റെ ബില്ല് നൽകുന്നത് ചട്ടപ്രകാരം എന്നാണ് കേന്ദ്ര വിശദീകരണം. എസ്ഡിആര്‍എഫ് ഫണ്ടിൽ നിന്നാണ് തുക നൽകേണ്ടതെന്നു എല്ലാ സംസ്ഥാനങ്ങൾക്കും വ്യോമസേന ബില്ല് നൽകാറുണ്ടെന്നും കേരളത്തോട് മാത്രമുള്ള സമീപനമെല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസം 207 കോടിയുടെ ബില്ലാണ് ഉത്തരാഖണ്ഡിന് നൽകിയത്. പണം കൊടുക്കേണ്ടിവന്നാൽ എസ്എഡിആർഫിലെ തുക വീണ്ടും കുറയുമെന്നതാണ് സംസ്ഥാനത്തിൻറെ പ്രതിസന്ധി. 

ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റും'; സര്‍ക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുമെന്ന് മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios