'ഉയിര്‍ത്തെഴുന്നേല്‍പ്പി'ന്‍റെ രാഷ്ട്രീവുമായി ബിജെപി, ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദര്‍ശിക്കും

bjp leaders visit churches an d meet bishops on Easter

തിരുവനന്തപുരം:ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ  അടുപ്പിക്കാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍, ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചു.പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവർ രാവിലെ    തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. റബ്ബറിന് 300 രൂപ വില ഉറപ്പാക്കിയിലാ‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിയെ ലഭിക്കുമെന്ന  ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.ബിഷപ്പിന്‍റെ  പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായമല്ല, പൊതുസമൂഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.ബിജെപിക്കും ആ അർത്ഥത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് ഈസ്റ്റർ ആശംസ നേരാൻ എത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച.ഈസ്റ്റർ ആശംസകൾ നേരാൻ വന്നതാണെന്നും ഈസ്റ്ററിൽ എന്ത് രാഷ്ട്രീയമെന്നും വി. മുരളീധരൻ ചോദിച്ചു

 

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും . ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ  പ്രധാനമന്ത്രിയെ സ്വീകരിക്കും.കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios