കൊച്ചിൻ ദേവസ്വത്തിന് ഔറംഗസേബ് നയം,പൂരം സത്യാവാങ്മൂലം രാഷ്ട്രീയപ്രേരിതം,ശിവജിയുടെ വേഷം കെട്ടേണ്ടി വരും:ബിജെപി

ഇടതുപക്ഷത്തിന്‍റെ നാവായാണ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രവർത്തിക്കുന്നത്

BJP against cochin devaswam on pooram affidavit

തൃശ്ശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ്  ഔറങ്ങസേബ് നയമാണ് പിന്തുടരുന്നതെന്ന് ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.ക്ഷേത്ര വിരുദ്ധ നിലപാടാണ് അദ്ദേഹം പിൻതുടരുന്നത്.ഹൈകോടതിയിൽ പൂരവുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോര്‍ഡ്  നൽകിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമാണ്.ഇടതുപക്ഷത്തിന്‍റെ  നാവായാണ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രവർത്തിക്കുന്നത്.ദേവസ്വം ബോർഡിന്‍റെ  ചുമതല ക്ഷേത്ര പരിപാലനമാണ്.എന്നാൽ ക്ഷേത്രങ്ങളെ രാഷ്ട്രീയ വത്കരിക്കുകയാണ്

വി എസ് സുനിൽ കുമാറിന് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ്  വോട്ട് അഭ്യർത്ഥിച്ചതിന് തെളിവുണ്ട്.കളക്ടർ പൂരം ദിവസം എത്താൻ വൈകിയതിന് കാരണം ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ്  ആണ്.പൂരം അലങ്കോലമാക്കിയത് കൊച്ചിൻ ദേവസ്വവും ഇടതു പക്ഷവും ചേർന്നാണ്.ശക്തൻ തമ്പുരാൻ നിശ്ചയിച്ച പ്രകാരമേ തൃശൂർ പൂരം നടക്കൂ.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ തള്ളി തൃശൂർ പൂരം കലക്കാനുള്ള കൊച്ചിൻ ദേവസ്വം  ബോർഡ്‌ പ്രസിഡന്‍റിന്‍റെ  ഹിഡൻ അജണ്ടയാണ് ആ സത്യവാങ്മൂലം.വെട്ടു പലിശക്കാരുടെ സ്വഭാവമാണ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ്  സുദർശന്‍റേത്.ദേവസ്വം ഭൂമി കൊച്ചിൻ ദേവസ്വം പ്രസിഡന്‍റിന്‍റെ  തറവാട്ടു സ്വത്തല്ല.സത്യവാങ്മൂലത്തിൽ മര്യാദകേടാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
പൂരം തകർക്കാനുള്ള ലക്ഷ്യമാണ് കൊച്ചിൻ ദേവസ്വം ബോർഡ്‌
ശക്തൻ തമ്പുരാന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപിയാണ് മുന്നിട്ട് നിന്നത്
രാഷ്ട്രീയ അതിപ്രസരമാണ് കൊച്ചിൻ ദേവസ്വത്തിൽ
കൊച്ചിൻ ദേവസ്വം പ്രസിഡന്റ്‌ ഔറങ്ങസേബായാൽ ബിജെപിക്ക് ശിവജിയുടെ വേഷം കെട്ടേണ്ടി വരും

Latest Videos
Follow Us:
Download App:
  • android
  • ios