'എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോ'! ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമൻ രഘു 

സദസിന്റെ മുൻനിരയിലുണ്ടായിരുന്നുവെങ്കിലും പ്രസംഗം കേട്ടപ്പോള്‍ രഘു എഴുന്നേറ്റില്ല.

Bheeman Raghu siting and listening to Chief Minister pinarayi vijayan s keraleeyam speech apn

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇരുന്ന് കേട്ട് നടൻ ഭീമൻ രഘു. സദസിന്റെ മുൻനിരയിലുണ്ടായിരുന്നുവെങ്കിലും പ്രസംഗം കേട്ടപ്പോള്‍ രഘു എഴുന്നേറ്റില്ല. സംസ്ഥാന ചലച്ചിത്ര അവാ‍ർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വലിയ തോതിൽ പ്രചരിച്ചിരുന്നു. തന്റെ സംസ്കാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു അന്ന് 'എഴുന്നേറ്റ് നിന്നതിനെ' കുറിച്ച് രഘു പറഞ്ഞത്. എന്നാൽ എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോയെന്നായിരുന്നു ഇന്നത്തെ പ്രതികരണം. 

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം

കേരള മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒന്നാം കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. എല്ലാ വർഷവും ഇനി കേരളീയം സംഘടിപ്പിക്കുമെന്നും ലോകത്തെ വിദ്വേഷങ്ങൾക്കെതിരായ ഒറ്റമൂലിയാണ് കേരള മോഡലെന്നും മുഖ്യമന്ത്രി കേരളീയം പരിപാടിയിൽ പറഞ്ഞു. കേരളത്തെ ലോകോത്തര ബ്രാൻഡാക്കി മാറ്റാനാണ് കേരളീയം. സംസ്ഥാനം ആർജ്ജിച്ച നേട്ടങ്ങൾ അവതരിപ്പിക്കാനും ഭാവിയിലേക്കുള്ള ചുവട് വെപ്പിനുള്ള ആശയങ്ങളൊരുക്കാനുമുള്ള പരിപാടിക്കാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയിലെ പ്രൗഡമായ ചടങ്ങിൽ തുടക്കമായത്. നമ്മുടെ നേട്ടങ്ങൾ പലതും ലോകം തിരിച്ചറിഞ്ഞിട്ടില്ല. അതിനായാണ് കേരളീയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ വികേന്ദ്രീകരണം രാജ്യത്തിന് മാതൃകയാണെന്ന് പരിപാടിയിൽ പങ്കെടുകത്ത് കമലഹാസൻ പറഞ്ഞു. കേരളീയത്തിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും ശോഭനയും ഉദ്ഘാടനവേദിയിലുണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios