മദ്യം വാങ്ങുന്നതിന് എസ്എംഎസ് വഴിയും ബുക്കിം​ഗ് ആരംഭിച്ചതായി ഫെയർകോഡ്

ട്രയൽ റൺ സമയത്ത് ആപ്പ് ഡൗൺലോഡ് ചെയ്തവർക്കും ഇപ്പോൾ ബുക്ക് ചെയ്യാം. ബീറ്റ വേർഷൻ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിം​ഗ് 75,000 പിന്നിട്ടതായും ഫെയർകോഡ് അധികൃതർ അറിയിച്ചു. 

bevq booking starts through sms also

കൊച്ചി: മദ്യം വാങ്ങുന്നതിനുള്ള ടോക്കണിന് എസ്എംഎസ് വഴിയും ബുക്കിം​ഗ് ആരംഭിച്ചതായി ബെവ്ക്യു ആപ് നിർമ്മിച്ച കമ്പനിയായ ഫെയർകോഡ് അറിയിച്ചു. ട്രയൽ റൺ സമയത്ത് ആപ്പ് ഡൗൺലോഡ് ചെയ്തവർക്കും ഇപ്പോൾ ബുക്ക് ചെയ്യാം. ബീറ്റ വേർഷൻ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിം​ഗ് 75,000 പിന്നിട്ടതായും ഫെയർകോഡ് അധികൃതർ അറിയിച്ചു. 

 രാവിലെ 6 മണി വരെ ബുക്കിംഗ് നടത്താം. പതിനായിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. എസ്എംഎസ് ചിലർക്ക് മറുപടി ലഭിക്കാത്തത് കുറഞ്ഞ സമയം കൂടുതൽ പേർ എത്തിയത് കൊണ്ടാണെന്നും ഫെയർകോഡ് അധികൃതർ അറിയിച്ചു.

നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുക. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്. എന്നാൽ ഓൺലൈൻ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.  മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നാളെ മുതൽ നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

 301 ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ - വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios