എൻ എച്ച് 66ലൂടെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്...; എലിവേറ്റഡ് ഹൈവേ പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം, നിർദേശങ്ങൾ
നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ ഇന്ന് മുതൽ ടൈൽ വിരിക്കുന്ന പണി നടക്കുകയാണ്
കൊച്ചി: നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂരിൽ ഗതാഗത നിയന്ത്രണം. നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ ഇന്ന് മുതൽ ടൈൽ വിരിക്കുന്ന പണി നടക്കുകയാണ്. ഗതാഗത കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗത ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രമീകരണങ്ങൾ ഇങ്ങനെ
1. അരൂക്കുറ്റി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് യു ടേൺ എടുത്ത് എറണാകുളം ഭാഗത്ത് പോകേണ്ടതാണ്
2. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂരില്‍ നിന്ന് തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
3. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി/ എസി റോഡ് വഴി പോകേണ്ടതാണ്.
4. ഹെവി വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടുന്നതല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം