കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Attempt to show black flag to Chief Minister in Kottayam and Kochi; Congress workers arrested

കോട്ടയം/കൊച്ചി: കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിൻസൺ ചെറുമല എന്നിവരെ  കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.കോൺഗ്രസ് പ്രവർത്തകരായ ഏഴ് പേരെയാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. തോപ്പുംപടി ബിഒടി പാലത്തിൻ കരിങ്കൊടി പ്രതിഷേധത്തിന് തയ്യാറായി നിൽക്കുകയായിരുന്നു ഇവർ. പള്ളുരുത്തിയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വരുന്നതിനിടെ പ്രതിഷേധിക്കാനായിരുന്നു പദ്ധതി.  കസ്റ്റഡിയിൽ എടുത്തവരെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കണ്ണൂരില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios