ബിഗ്ബോസ് താരം ഫിറോസിന്‍റെ വീട് അടിച്ചു തകർത്തതായി പരാതി

ബി​ഗ് ബോസിൻ്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളായിരുന്ന ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്

Attack against the house of bigg boss star Firoz khan

കൊല്ലം: ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തതായി പരാതി. വീട് നിർമ്മാണത്തിന് കരാറെടുത്ത കോൺട്രാക്ടറാണ് വീട് അടിച്ചു തകർത്തത് എന്നാണ് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്. എന്നാൽ ഇവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺട്രാക്ട‍ർ നിഷേധിച്ചു.

ബി​ഗ് ബോസിൻ്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളായിരുന്ന ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീടിൻ്റെ നി‍ർമ്മാണം അവസാനഘട്ടത്തിലായിരുന്നു. വീടിൻ്റെ നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോൺട്രാക്ടർ ഷഹീർ പറഞ്ഞുറപ്പിച്ച തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നൽകാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകർക്കുകയുമായിരുന്നുവെന്നാണ് ഫിറോസും സജ്ജനയും പറയുന്നത്. സംഭവത്തിൽ ഫിറോസ് കൊല്ലം ചാത്തനൂ‍ർ പൊലീസിൽ പരാതി നൽകി. 

എന്നാൽ വീട് അടിച്ചു തകർത്തുവെന്ന ആരോപണം കോൺട്രാക്ടറായ ഷഹീൻ നിഷേധിച്ചു. വീട് അടിച്ചു തകർത്തത് സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios