തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

നിലവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് സുനില്‍കുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുനിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

attack against cpm polling booth agent at taliparamba kannur

കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌ ഏജന്‍റ് സുനിൽ കുമാറിനാണ് മർദ്ദനമേറ്റത്. 

ആക്രമിച്ചത് ലീഗ് പ്രവർത്തകരാണെന്നാണ് സിപിഎം പരാതിപ്പെടുന്നത്. വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും സൂചന. വരിയിൽ നിന്ന സ്ത്രീ വോട്ടറോട് ലീഗ് ഏജന്‍റ് സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമുണ്ടായതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

നിലവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് സുനില്‍കുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുനിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Also Read:-വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios