കേരളം ആര്‍ക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം ഇന്ന്
വൈകീട്ട് 6.30 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം.140 മണ്ഡലങ്ങളിലെയും ഫലമറിയാം. 140 മണ്ഡലങ്ങളിലെയും പൾസറിഞ്ഞ് മൂന്ന് ദിവസമായി വിശദമായ വിലയിരുത്തലുണ്ടാകും ഏഷ്യാനെറ്റ് ന്യൂസിൽ.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം ഇന്ന് അറിയാം. വൈകീട്ട് 6.30 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം.140 മണ്ഡലങ്ങളിലെയും ഫലമറിയാം.
140 മണ്ഡലങ്ങളിലെയും പൾസറിഞ്ഞ് മൂന്ന് ദിവസമായി വിശദമായ വിലയിരുത്തലുണ്ടാകും ഏഷ്യാനെറ്റ് ന്യൂസിൽ.
140 മണ്ഡലങ്ങളിൽ നിന്നും സാമ്പിൾ ജനസമൂഹത്തിൽ നിന്ന് വോട്ടെടുപ്പിനെ ബാധിച്ച വിഷയങ്ങൾ മുതൽ ആര് ജയിക്കും, എന്തുകൊണ്ട് എന്നതിൽ വരെ വിശദമായ ജനാഭിപ്രായം തേടി സ്വരൂപിച്ച സർവേ ഫലമാണ് ഇന്ന് വൈകിട്ട് മുതൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നത്. മൂന്ന് ദിവസങ്ങളായിട്ടാണ് പോസ്റ്റ് പോൾ സർവേ ഫലങ്ങൾ ഞങ്ങൾ നിങ്ങളിലെത്തിക്കുക. ഏപ്രിൽ 29-ന്, അതായത് ഇന്ന്, വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിറ്റ് പോളുകൾക്കുള്ള വിലക്ക് നീക്കിയ ഉടൻ ഞങ്ങൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങും.
ഇന്ന് വൈകിട്ട് 6.30-നാണ് ഷോ തുടങ്ങുക. ഓരോ മണ്ഡലങ്ങളും ഇഴകീറിപ്പരിശോധിച്ച് ഫലം പ്രഖ്യാപിക്കുന്ന ഷോ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർമാരായ വിനു വി ജോണും, പി ജി സുരേഷ് കുമാറുമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ ഇൻ ചാർജ് എം ജി രാധാകൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എന്നിവർ വിശദമായ വിലയിരുത്തലുകളുമായി ചേരും.