'പോരാളി ഷാജിയെ'തള്ളിപ്പറഞ്ഞതാണ്, എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന സ്ത്രീകൾ: എഎ റഹീം

സച്ചിൻ ദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസില്‍ കയറിയെന്നും എന്നാല്‍ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എഎ റഹീം പറഞ്ഞു

Arya Rajendran vs KSRTC driver issue AA Rahim MP admits sachin dev MLA entered the bus, cyber attack against mayor

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണുമായി എഎ റഹീം എംപി. ആര്യ രാജേന്ദ്രന്‍റെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവ് ബസില്‍ കയറിയെന്ന് എഎ റഹീം സ്ഥിരീകരിച്ചു. എന്നാല്‍ സച്ചിൻ ബസില്‍ കയറിയെങ്കിലും യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എഎ റഹീം പറഞ്ഞു.  തനിക്ക് കൂടി ടിക്കറ്റ് നല്‍കാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടശേഷം ബസ് ഡിപ്പോയിലേക്ക് പോകട്ടെയെന്നാണ് സച്ചിൻ പറഞ്ഞത്.

ബസ് കണ്ടക്ടർ തന്‍റെ നാട്ടുകാരനാണ്. അതിനാലാണ് സംഭവം നടന്നപ്പോള്‍ തന്നെ വിളിച്ചറിയിച്ചതെന്ന് എഎ റഹീം പറഞ്ഞു. തുടര്‍ന്ന് സച്ചിനെ വിളിച്ചു. ആര്യയുമായി സംസാരിച്ചു. സംഭവത്തില്‍ മാപ്പ് പറയാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. വിഷയത്തില്‍ താൻ പൊലീസ് ഉദ്യോഗസ്ഥരുമായി അന്ന് സംസാരിച്ചിട്ടില്ല. കണ്ടക്ടര്‍ പറഞ്ഞ മൊഴി എന്താണെന്ന് താൻ പറയുന്നില്ല. ഫേസ്ബുക്ക് പ്രൊഫൈൽ 'പോരാളി ഷാജിയെ' തള്ളിപ്പറഞ്ഞതാണ്. മോശം പദപ്രയോഗം നടത്താൻ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ തള്ളിപ്പറയുമെന്നും എഎ റഹീം പറഞ്ഞ‌ു. സംഭവത്തില്‍ ആര്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ്. 


അങ്ങേയറ്റത്തെ സൈബർ ആക്രമണമാണ് കെകെ ശൈലജയക്ക്കും ആര്യ രാജേന്ദ്രനുമെതിരെ നടക്കുന്നത്. എല്ലാ പരിധിയും ലംഘിച്ചു. എല്ലാവർക്കും കയറി കൊട്ടി പോകാവുന്ന ചെണ്ടകൾ അല്ല ചെങ്കൊടി പിടിക്കുന്ന സ്ത്രീക. സൈബർ ബുള്ളിയിങ് നടത്തിയാൽ പണി നിർത്തി വീട്ടിൽ പോകും എന്ന് കരുതേണ്ട.  ഒരു തെറ്റും ചെയ്യാത്തവർക്ക് എതിരെ അസഭ്യ വർഷം നടത്തുകയാണ്. യൂത്ത് കോൺഗ്രസ് വളർത്തുന്ന ക്രിമിനൽ സംഘം എന്തും പറയുകയാണ്.

യൂത്ത് കോൺഗ്രസും കോൺഗ്രസും ഇറക്കി വിട്ട സൈബർ ഗുണ്ടകളെ തിരിച്ച് വിളിക്കണം. കെഎസ്ആര്‍ടിസി -മേയര്‍ തര്‍ക്കത്തില്‍ ആദ്യ മണിക്കൂറില്‍ തന്നെ ഇടപെട്ട ആളാണ് താൻ. ഇതേ കാര്യം കോൺഗ്രസ് നേതാവ് ചെയ്താൽ വിപ്ലവ സിംഹം ആയി മാറുമായിരുന്നു. ആര്യ പൊളിറ്റിക്കൽ ബ്രാൻഡ് ആയി മാറരുത് എന്നാണ് ലക്ഷ്യം. ആര്യയ്ക്ക് പൂർണ പിന്തുണ. മേയര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും റഹീം ചോദിച്ചു.ആർഷോയുടെ പൂർവകാല ചരിത്രം എടുത്തവർ എന്ത് കൊണ്ടാണ് ഡ്രൈവറുടെ ചരിത്രം എടുക്കുന്നില്ലെന്നും എഎ റഹീം ചോദിച്ചു.

മന്ത്രിക്കെതിരെ പോർമുഖം തുറന്ന് ഡ്രൈവിങ് സ്കൂളുകൾ; വ്യാപക പ്രതിഷേധം, ടെസ്റ്റ് നിർത്തിവെച്ചു, പരിഷ്കരണം പാളി


 

Latest Videos
Follow Us:
Download App:
  • android
  • ios