വഴക്ക് പതിവ്, രണ്ടാഴ്ചയായി കുടകിൽ പോയി തിരിച്ചുവന്നതിന് പിന്നാലെ തര്‍ക്കം, ആതിരിയെ വെട്ടിക്കൊന്നു
അഞ്ചുകുന്ന് കുളത്താറ കുറുമ കോളനിയിലെ ആതിരയെ ഭർത്താവ് ബാബു വാക്കത്തി കൊണ്ട് വെട്ടികൊല്ലുകയായിരുന്നു.
കൽപ്പറ്റ: വയനാട് പാലുകുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32കാരി ആതിരയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ബാബു അതീവ ഗുരുതരാവസ്ഥയിലാണ്. അഞ്ചുകുന്ന് കുളത്താറ കുറുമ കോളനിയിലെ ആതിരയെ ഭർത്താവ് ബാബു വാക്കത്തി കൊണ്ട് വെട്ടികൊല്ലുകയായിരുന്നു.
വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കൂലി പണിക്കായി രണ്ടാഴ്ച മുന്പ് കുടകിലേക്ക് പോയ ആതിര ഇന്നാണ് തിരിച്ചെത്തിയത്. ഇന്നും ആതിരയും ബാബുവും തമ്മിൽ വാക്കുതർക്കമുണ്ടായി. അത് കൊലപാതകത്തിലേക്കും എത്തി. സ്വയം കഴുത്തിന് വെട്ടിയ ബാബു ജീവനൊടുക്കാനും ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള പ്രതി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 10ഉം 9ഉം 5ഉം വയസുള്ള മൂന്ന് കുട്ടികളുണ്ട് ആതിരയ്ക്കും ബാബുവിനും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം