'പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്നത് വർധിക്കുന്നു,പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശം വേണം'
പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രീംകോടതിവിധി സമുദായം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ഇടയലേഖനം
കണ്ണൂര്‍:പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു എന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. യാത്രകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കണക്കാക്കുന്ന കഴുകൻ കണ്ണുകൾ പെരുകുന്നത് അപകടകരമാണ്. പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യ അവകാശം ഉറപ്പുവരുത്തണം.സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പാംപ്ലാനി പറഞ്ഞു.ഈസ്റ്റർ ദിനത്തിൽ വായിക്കുന്ന ഇടയലേഖനത്തിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രീംകോടതിവിധി നമ്മുടെ സമുദായവും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.