പിണറായി സിപിഎമ്മിനെ കമ്യൂണിസ്റ്റ് പാർട്ടിഓഫ് മുസ്ലീമാക്കി, റിവേഴ്സ് ഹവാലയുടെ ഉപജ്ഞാതാവെന്ന് അബ്ദുള്ളക്കുട്ടി
റിയാസ് എന്ന പുതിയാപ്ളയെ കൊണ്ട് വന്ന് ഭാവി മുഖ്യമന്ത്രിയാക്കാനാണ് പിണറായിയുടെ നീക്കം.പിണറായിയുടെ ആ മനസ്സിലിരിപ്പ് നടക്കാൻ പോകുന്നില്ല
കണ്ണൂര്‍:പിണറായി സിപിഎമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലീമാക്കിയെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. റിയാസ് എന്ന പുതിയാപ്ളയെ കൊണ്ട് വന്ന് ഭാവി മുഖ്യമന്ത്രിയാക്കാനാണ് പിണറായിയുടെ നീക്കം. പിണറായിയുടെ ആ മനസ്സിലിരിപ്പ് നടക്കാൻ പോകുന്നില്ല.റിവേഴ്സ് ഹവാലയുടെ ഉപജ്ഞാതാവാണ് പിണറായി. അഴിമതിയുടെ നദികൾ മഹാസമുദ്രമായി ക്ലിഫ് ഹൗസിലേക്ക് ഒഴുകുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സ്വയം പ്രോഗ്രാസ് കാർഡ് തയ്യാറാക്കി സ്വയം മാർക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കേന്ദമന്ത്രി വി.മുരളീധരന്‍ വിമര്‍ശിച്ചു.ജനം മാർക്കിട്ടാൽ ഈ സർക്കാരിന് കിട്ടുക ആനമുട്ടയായിരിക്കും.സാമൂഹ്യ ക്ഷേമ പെൻഷൻ തുക 11600 രൂപയാണെന്നു തെറ്റിദ്ധരിപ്പിച്ചു സർക്കാർ സംസ്ഥാനത്തിനു പുറത്തു പരസ്യം നൽകി. സംസ്ഥാനത്ത് ഇങ്ങനെ പരസ്യം നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല.അതിനാൽ ഇവിടെ നൽകിയത് 1600 എന്ന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.