'ഏത് നിമിഷവും കെട്ടിടം നിലം പതിക്കാം'; 'കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുത്', അപേക്ഷയുമായി അധ്യാപിക
പെരുമണ്ണൂർ ജിഎൽപി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികൾക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്. ഏത് നിമിഷവും നിലം പതിക്കാറായ ഈ കെട്ടിടത്തിനരികിലൂടെ വേണം കുട്ടികൾ തങ്ങളുടെ പുതിയ അങ്കണവാടി കെട്ടിടത്തിലേക്കെത്താൻ.
പാലക്കാട്: ചാലിശ്ശേരിയിൽ അപകടാവസ്ഥയിൽ ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുതെന്ന അപേക്ഷയുമായി അങ്കണവാടി ടീച്ചർ. അങ്കണവാടി അധ്യാപികയായ രമാദേവിയാണ് കുട്ടികളെ അയക്കരുതെന്ന് രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടികളോട് അങ്കണവാടിയിലേക്ക് വരല്ലേ എന്നപേക്ഷിക്കുന്ന രമ ടീച്ചറുടെ ശബ്ദ സന്ദേശം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
പെരുമണ്ണൂർ ജിഎൽപി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികൾക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്. ഏത് നിമിഷവും നിലം പതിക്കാറായ ഈ കെട്ടിടത്തിനരികിലൂടെ വേണം കുട്ടികൾ തങ്ങളുടെ പുതിയ അങ്കണവാടി കെട്ടിടത്തിലേക്കെത്താൻ. കെട്ടിടം പൊളിക്കാൻ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. എട്ട് വർഷത്തിലധികമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ചിതൽ വന്നും മറ്റും ദ്രവിച്ച നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഒരു മുന്നറിയിപ്പെന്ന നിലയിൽ അധ്യാപിക രക്ഷിതാക്കളോട് വിവരം അറിയിച്ചത്.
പുരുഷന്മാരിലെ ആത്മഹത്യ ശ്രമങ്ങൾ വർധിക്കാൻ കാരണം സ്ത്രീകൾ, വിവാദ പരാമർശവുമായി ദക്ഷിണ കൊറിയൻ നേതാവ്
https://www.youtube.com/watch?v=Ko18SgceYX8