കാൽനടയായി നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങളൊരുക്കി ആന്ധ്ര സർക്കാർ
ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് വെളളവും ഭക്ഷണവും നൽകും. ഇവരെ വീട്ടിലെത്തിക്കാൻ പ്രത്യേക സംവിധാനം ആലോചിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നിർദേശം നൽകി.
അമരാവതി: കാൽനടയായി സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാരുകൾ.
വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികളെ കണ്ടെത്താൻ മഹാരാഷ്ട്ര സർക്കാർ നിരീക്ഷണസംഘങ്ങളെ ചുമതലപ്പെടുത്തി. നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികൾക്കായി ഓരോ 50 കിലോമീറ്ററിലും പ്രത്യേക കേന്ദ്രങ്ങൾ തയ്യാറാക്കുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ അറിയിച്ചു.
ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് വെളളവും ഭക്ഷണവും നൽകും. ഇവരെ വീട്ടിലെത്തിക്കാൻ പ്രത്യേക സംവിധാനം ആലോചിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നിർദേശം നൽകി. റെയിൽപാതയിലൂടേയും ദേശീയ പാതയിലൂടേയും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്നു പോകുന്നത്. ഇവരിൽ പലരും അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് സംസ്ഥാന സർക്കാരുകളുടെ ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കിയത്.