നയിക്കാൻ അലോഷ്യസ്? ഭാരവാഹികളുടെ എണ്ണം പകുതിയായി കുറയ്ക്കും; 5 വര്‍ഷത്തിന് ശേഷം കെഎസ്‍യു പുനഃസംഘടിപ്പിക്കുന്നു

വര്‍ഷങ്ങളായി എ ഗ്രൂപ്പിന്‍റെ കുത്തകയാണ് കെ എസ്‍ യു പ്രസിഡന്‍റ് പദവി. ഗ്രൂപ്പ് ബലാബലത്തില്‍ ഇത്തവണയും മാറ്റമില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കൂടി ശക്തമായ പിന്തുണയിലാണ് അലോഷ്യസ് സേവിയര്‍ പ്രസിഡന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്

aloysius xavier may be the next ksu state president

അഞ്ച് വർഷത്തിനിപ്പുറം കേരള സ്റ്റുഡന്‍റ്സ് യൂണിയൻ ( കെ എസ് യു ) അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. സംഘടന വമ്പൻ മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ സംസ്ഥാന അധ്യക്ഷനായി നയിക്കാനായെത്തുക എറണാകുളം ജില്ലാ പ്രസിഡന്‍റായി പ്രവർത്തിച്ചു വരുന്ന അലോഷ്യസ് സേവിയറാകും. ഭാരവാഹികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനും തീരുമാനമായി. ജില്ലാ അടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് വീതംവയ്പ്പില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന പ്രസിഡന്‍റിനെ പ്രഖ്യാപിക്കും. 

വര്‍ഷങ്ങളായി എ ഗ്രൂപ്പിന്‍റെ കുത്തകയാണ് കെ എസ്‍ യു പ്രസിഡന്‍റ് പദവി. ഗ്രൂപ്പ് ബലാബലത്തില്‍ ഇത്തവണയും മാറ്റമില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കൂടി ശക്തമായ പിന്തുണയിലാണ് അലോഷ്യസ് സേവിയര്‍ പ്രസിഡന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇടുക്കി സ്വദേശിയായ അലോഷ്യസിന്‍റെ പ്രവര്‍ത്തന മേഖല എറണാകുളമാണ്. തേവര എസ് എച്ച് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. പ്രായപരിധിയില്‍ ഇളവുവരുത്തി വേണം ഇരുപത്തൊമ്പതുകാരനെ സംസ്ഥാന അധ്യക്ഷനാക്കാന്‍. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായി. എന്‍ എസ്‍ യു നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 

കെ എസ് യു പുനസംഘടന രണ്ടാഴ്ചക്കകം നടത്താൻ ധാരണ, വി ടി ബൽറാമിന് ചുമതല നൽകി,സാധ്യതാ പട്ടിക തയ്യാറായി

കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസിന്‍റെയും വയനാട് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയിയുടെയും പേരുകള്‍ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ വി ഡി സതീശന്‍റെ പിന്തുണയാണ് എ ഗ്രൂപ്പിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഗ്രൂപ്പുകള്‍ വീതം വയ്ക്കും. നിലവില്‍ 11 ജില്ലാ പ്രസിഡന്‍റുമാര്‍ എ ഗ്രൂപ്പുകാരാണ്. ഐ ഗ്രൂപ്പ് നേടിയ മൂന്ന് അധ്യക്ഷ പദവികളില്‍ കെ സുധാകരന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നി മൂന്നു നേതാക്കളുടെ അനുയായികളാണ്. തല്‍സ്ഥിതിയേക്കാള്‍ മെച്ചപ്പെട്ട വിഹിതം ഗ്രൂപ്പ് വീതം വയ്പ്പില്‍ മൂന്ന് നേതാക്കളും ആവശ്യപ്പെടും.

'എസ്എഫ്ഐ വള‌ർന്നത് പട്ടി ഷോ കാണിച്ചല്ല'; സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം

അതേസമയം മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാന ഭാരവാഹികള്‍ അന്‍പതില്‍ നിന്ന് 21 ആയി ചുരുങ്ങും. ജില്ലാ ഭാരവാഹികള്‍ പതിനഞ്ചാകും. വനിതാ, ദളിത് പ്രാതിനിധ്യവും ഉറപ്പാക്കാനാണ് നിര്‍ദേശം. അതേസമയം വിവാഹം കഴിഞ്ഞവരെ ഭാരവാഹിയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം  സംഘടനയില്‍ മാസങ്ങളായി തുടരുകയാണ്. സ്ഥാനമൊഴിയുന്ന സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തും.

Latest Videos
Follow Us:
Download App:
  • android
  • ios