എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട വിമാനം നാളെ രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Air India Express flight delayed Passengers protest at Thiruvananthapuram airport

തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തിരുവനന്തപുരം-അബുദാബി വിമാനമാണ് 12 മണിക്കൂറോളം വൈകുന്നത്. നാളെ രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും യാത്രക്കാരെ വിവരം നേരത്തെ അറിയിച്ചില്ലെന്നാണ് പരാതി. 

കഴിക്കാൻ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണ് യാത്രക്കാർ. മൂന്ന് മണിയോടെ പലരും യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് വിമാനം വൈകുന്ന വിവരം അറിയുന്നത്. തങ്ങളുടെ കൈയ്യിലുള്ള ഇന്ത്യൻ രൂപ ബന്ധുക്കളുടെ പക്കൽ ഏൽപ്പിച്ചാണ് മിക്ക യാത്രക്കാരും വിമാനത്തിൽ കയറാൻ തയ്യാറായി വന്നത്. പലരെയും ലോഞ്ചിലേക്ക് പോലും കടത്തിവിടാൻ അധികൃതർ തയാറായില്ലെന്നും ബദൽ സംവിധാനം ഒരുക്കിയില്ലെന്നും യാത്രക്കാർ പറയുന്നു. 

READ MORE:  കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല

Latest Videos
Follow Us:
Download App:
  • android
  • ios