എഐ വിവാദം: 'മോദിക്ക് അദാനിയെപ്പോലെ പിണറായിക്ക് ഊരാളുങ്കൽ; കമ്പനിയിലെ ബന്ധുവിന്റെ പങ്കാളിത്തത്തിന് രേഖയുണ്ട്'
മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ എന്ന് സുധാകരൻ ആരോപിച്ചു. അഴിമതി അന്വേഷണം വിജിലൻസിനെ ആണ് ഏൽപ്പിച്ചത്. അത് എന്തിനാണ്? നട്ടെല്ല് ഉണ്ടെകിൽ സ്വാതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്ധർ അടങ്ങിയ സമിതി വേണം.
കണ്ണൂർ : ക്യാമറാ അഴിമതിയിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മന്ത്രിമാർ ഇരുട്ടിൽ ആണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുധാകരൻ ചോദിച്ചു.
മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ എന്ന് സുധാകരൻ ആരോപിച്ചു. അഴിമതി അന്വേഷണം വിജിലൻസിനെ ആണ് ഏൽപ്പിച്ചത്. അത് എന്തിനാണ്? നട്ടെല്ല് ഉണ്ടെകിൽ സ്വാതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്ധർ അടങ്ങിയ സമിതി വേണം. അർദ്ധ ജുഡീഷ്യൽ സ്വഭാവം ഉള്ള സമിതി അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യം.
എഐ ക്യാമറയിൽ നടന്നത് വൻ കൊള്ളയാണ്. അഴിമതി പുറത്ത് കൊണ്ട് വരാൻ നിയമ നടപടിയും ആലോചിക്കും. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. അരിവാരാൻ അരികൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ. അതേസമയം പ്രകാശ് ബാബുവിനെ വ്യക്തിപരമായി അറിയില്ല. ആരോപണം വന്നപ്പോൾ അന്വേഷണം നടത്തി. എഐ ക്യാമറ കരാർ കിട്ടിയ കമ്പനിയിൽ അദ്ദേഹതിന് പങ്കുണ്ട്. ജഡ്ജിനെ വരെ സ്വാധീനിക്കാൻ പാർട്ടി കൊടുക്കുന്ന മുഖ്യമന്ത്രി ആണ് കേരളത്തിൽ ഉള്ളത്. ജുഡീഷ്യറിയെ വരെ സ്വാധീനിക്കുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു.
Read More : മഞ്ഞക്കുറ്റി പിഴുതെറിഞ്ഞത് ഓർമ്മയില്ലേ, എഐ പദ്ധതിയും ഇങ്ങനെ അനുവദിക്കില്ല; എതിർത്ത് തോൽപ്പിക്കും: കെ സുധാകരൻ