'ബിജെപിയില്‍ ചേരുന്നത് ഉപാധികളില്ലാതെ'; പ്രതികരണവുമായി മഹേശ്വരൻ നായര്‍
സ്ഥാനമാനങ്ങള്‍ തേടി പോവാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെന്നും മഹേശ്വരൻ നായര്‍ പറഞ്ഞു
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയിൽ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മഹേശ്വരൻ നായര്‍. ഉപാധികല്‍ ഇല്ലാതെയാണ് ബിജെപിയില്‍ ചേരുന്നതെന്ന് മഹേശ്വരൻ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെയും ഒരു മാസ്റ്റര്‍ പ്ലാൻ ഉണ്ടാക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരം ഉയരേണ്ടതുണ്ട്. അതിനനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ വേണമെങ്കില്‍ ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരുണ്ടാകണം. തിരുവനന്തപുരം ജില്ലയില്‍ ഒരുപാട് വികസനം ആവശ്യമായുണ്ട്. അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിയുമെന്ന വിശ്വാസമുണ്ട്.തിരുവനന്തപുരത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ടാണ് ബിജെപിയില്‍ ചേരുന്നതെന്നും മഹേശ്വരൻ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ലീഡറൊടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാനമാനങ്ങള്‍ തേടി പോവാത്തതിനാല്‍ കൈയ്പ്പേറിയ അനുഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെന്നും മഹേശ്വരൻ നായര്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ്, ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിവി രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ചാണ് മഹേശ്വരൻ നായരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കെ. കരുണാകരന്‍റെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായര്‍ കോൺഗ്രസ് പാര്‍ട്ടി വിടുന്നത്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവായിരുന്ന മഹേശ്വരൻ നായർ കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. 20 വർഷം പൂജപ്പുര വാർഡ് കൗൺസിലറായിരുന്നു മഹേശ്വരൻ നായർ. നേതൃത്വവുമായി അടുത്തകാലത്ത് അകൽച്ചയിലായിരുന്നു മഹേശ്വരൻനായർ.
എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ? നിര്‍ണായക നീക്കം; ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച