8 വർഷത്തെ അകൽച്ചയ്ക്ക് ശേഷം എൻഎസ്എസും ചെന്നിത്തലയും തമ്മിൽ മഞ്ഞുരുകുന്നു; മന്നം ജയന്തിയിൽ പങ്കെടുക്കും

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ താക്കോൽ സ്ഥാന പരാമർശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകൽച്ചക്ക് കാരണം. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 

after Eight years controversy congress leader Ramesh Chennithala participates in NSS program

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വവും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ മഞ്ഞുരുകുന്നു. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് എൻഎസ്എസ്. വർഷങ്ങളായി തുടരുന്ന അകൽച്ചയ്ക്കാണ് ഇതോടെ അവസാനമാവുന്നത്. എട്ടു വർഷമായി എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. 

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ താക്കോൽ സ്ഥാന പരാമർശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകൽച്ചക്ക് കാരണം. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 2013 ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല എൻഎസ്എസ് അകൽച്ചയിലേക്ക് നയിച്ചത്. 

'വിജയും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടത് ഡിഎംകെ ഐടി വിങ്'; വ്യോമയാന മന്ത്രിക്ക് കത്തയച്ച് അണ്ണാമലൈ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios