നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ ചോദ്യംചെയ്യലിനെത്തി 

നടിയുടെ ലൈം​ഗികാതിക്രമണ പരാതിയെ തുടർന്ന് വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെക്കുകയായിരുന്നു. 

adv vs chandrasekharan interrogation in kochi on actress sexual abuse case

കൊച്ചി : ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരായി. പ്രത്യേക അന്വഷണ സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. 

നടിയുടെ ലൈം​ഗികാതിക്രമണ പരാതിയെ തുടർന്ന് വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെക്കുകയായിരുന്നു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.

അർജുനെ ഏറ്റുവാങ്ങി ജനസാഗരം, ഉയിരറ്റ് ഉറ്റവർക്കരികിൽ അവസാനമായി, ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ...

നടിയുടെ പരാതിയിൽ 7 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു,  കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിലാണ് കേസെടുത്തിട്ടുളളത്. ജയസൂര്യക്കെതിരെ തിരുവനന്തപുരത്താണ് കേസെടുത്തിട്ടുളളത്.  

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios