'മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ'; പി.വി അൻവറിനെതിരെ നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ ആവശ്യപ്പെടുന്നു

Actor Vinayakan against PV Anwar wants young people to not trust MLA

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ ആവശ്യപ്പെടുന്നു.

ഫെയ്സ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം

യുവതി യുവാക്കളെ 
"ഇദ്ദേഹത്തെ നമ്പരുത് "
ശ്രീമാൻ P V അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് 
താങ്കളുടെ 
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും,  കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്.....
Mr. P V അൻവർ 
താങ്കളുടെ 
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം 
നിർത്തി പോകൂ 
യുവതി യുവാക്കളെ,
"ഇദ്ദേഹത്തെ നമ്പരുത്" 
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് ...

Latest Videos
Follow Us:
Download App:
  • android
  • ios