'ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു'; സിദ്ദിഖിനെതിരായ കേസിൽ യുവനടിയുടെ മൊഴിയെടുത്ത് പൊലീസ്

ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്ഐ ആശചന്ദ്രൻ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

 Actor Siddique sexual abuse case 'Called to hotel and raped'; police took the statement of the young actress

തിരുവനന്തപുരം:നടൻ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് .യുവനടിയിൽ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും.2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.

നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഇന്നലെ  ഡിജിപിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്ഐ ആശചന്ദ്രൻ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കും. പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന സിദ്ദിഖിൻെറ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും നടത്തി. രഹസ്യ മൊഴിക്കായി വൈകാതെ മജിസ്ട്രേറ്റിന് മുന്നിൽ അപേക്ഷ നൽകും. ലൊക്കേഷനിൽ വെച്ച്  യുവ നടൻ മോശമായി പെരുമാറിയെന്ന്  പരാതിപ്പെട്ട നടിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. പരാതിയിൽ നിന്നും പിൻമാറാൻ വിദേശത്തുനിന്നടക്കം ഭീഷണയുണ്ടെന്ന് നടി പറഞ്ഞു.


നിലവിൽ 16 പരാതികളാണ് പ്രത്യേക സംഘത്തിന്  ലഭിച്ചത്. പരാതികള്‍ പരിശോധിക്കാനും കേസെടുക്കണമെങ്കിൽ ശുപാർശ ചെയ്യാനുമാണ്  7 അംഗം  സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കിയത്.  നേരിട്ട് കേസ് എടുക്കുന്നതിനെക്കുറിച്ച്   ഉത്തരവിൽ പറഞ്ഞിട്ടില്ല.സീൽഡ് കവറിൽ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഉത്തരവ്  കൈമാറിയത്. ലൈംഗിക പീഢനം നടന്ന  സ്ഥലം എവിടെയാണോ  ആ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ കേസ് എടുക്കാനാണ്   തീരുമാനം.  പ്രത്യേക സംഘത്തിലെ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്തരം കേസുകൾ കൈമാറി ഡിജിപി പ്രത്യേകം ഉത്തരവിറക്കും.


അന്വേഷണത്തിന് അതാത് ജില്ലയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘമുണ്ടാക്കും. അതേ സമയം ,2011 ലെ പൊലീസ് ആക്ട് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവിറക്കാനുള്ള അധികാരം സർക്കാരിന് മാത്രമാണെന്നും ഡിജിപിയുടെ ഉത്തരവ് നിലനിൽക്കില്ലെന്നുമാണ്  നിയമവൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നത്. എന്നാൽ,  ക്രിമിനൽ നടപടി ചട്ടം 36, 157 പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കാൻ അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് ചൂണ്ടികാട്ടുന്നു. വിജിലൻസ് ഉള്‍പ്പടെ മറ്റ് വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കുമ്പോഴാണ് സർക്കാർ ഉത്തരവിൻെറ ആവശ്യമെന്നും ചൂണ്ടാകാണിക്കുന്നു

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല; കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി

നടിയുടെ ആരോപണം: കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണമെന്ന് വനിതാ അഭിഭാഷക കൂട്ടായ്മ

 

Latest Videos
Follow Us:
Download App:
  • android
  • ios