മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ കുറ്റപത്രം സമർപ്പിച്ചു

എസ്ഐടി ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇടവേള ബാബുവിനെതിരെയും കുറ്റപത്രം അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഇടവേള ബാബുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചു.

actor mukesh mla sexual assault case charge sheet submitted

കൊച്ചി : ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ നടൻമാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമർപ്പിച്ചു. നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ബലാത്സഗം ചെയ്തുവെന്നതാണ് മുകേഷിനെതിരായ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ ടിയാണ്  അന്വേഷണം പൂർത്തിയാക്കിയത്.

അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത അപമര്യാദയായി പെരുമാറിയെന്ന കേസിൽ കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ഇതിനോടപ്പം ഹെയർ സ്റ്റെലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്റ്റർ ചെയ്ത കേസുകളിലും പ്രത്യേക അന്വേഷണ സംഘം  കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.  ഇതുവരെ ഏഴ് കേസുകളിലാണ്  എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചത്..

'ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി'; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

 


 

Latest Videos
Follow Us:
Download App:
  • android
  • ios