കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസിമൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായില്ല,പുതുപ്പളളിക്ക് ശേഷം മതിയെന്ന് പാര്‍ട്ടി
നിയമസഭ കമ്മറ്റിയിൽ പങ്കെടുക്കാനായി മൊയ്തീൻ തിരുവനന്തപുരത്ത് എത്തി. ഇഡിനോട്ടീസ് കിട്ടിയശേഷം ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെ വിട്ടു നിൽക്കുന്നത്.
എറണാകുളം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശം അനുസരിച്ചാണ് വിട്ടുനിന്നത് . രാവിലെ വീട്ടിൽ നിന്ന് തിരിച്ച മൊയ്തീൻ നിയമസഭ കമ്മറ്റിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നൽകി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെ വിട്ടു നിൽക്കുന്നത്.ബാങ്ക് മുൻ മാനേജർ ബിജു കരീമും ബെനാമി ഇടപാടിൽ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നിൽ ഹാജരായി. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചതിന് ശേഷമാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്
മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ