'എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്, ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് '; മറുപടിയുമായി മുകേഷ് എംഎൽഎ

കുട്ടിയെ കണ്ടെത്തി എ ആര്‍ ക്യാമ്പില്‍ എത്തിച്ചപ്പോള്‍ കൊല്ലം എംഎല്‍എ മുകേഷും അവിടേക്ക് എത്തിയിരുന്നു. കുട്ടിക്ക് ഒപ്പമുള്ള ചിത്രം മുകേഷ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Abigail Sara found from Kollam Ashramam Ground mukesh mla reply for trolls btb

കൊല്ലം: നെഞ്ചിടിപ്പിന്‍റെയും ആശങ്കയുടെയും സങ്കടത്തിന്‍റെയും രാപ്പകലുകള്‍ പിന്നിട്ട് അബിഗേല്‍ സാറാ റെജി അമ്മയുടെയും അച്ഛന്‍റെയും സ്നേഹ തണലിലേക്ക് തിരിച്ചെത്തി. കുട്ടിയെ കണ്ടെത്തി എ ആര്‍ ക്യാമ്പില്‍ എത്തിച്ചപ്പോള്‍ കൊല്ലം എംഎല്‍എ മുകേഷും അവിടേക്ക് എത്തിയിരുന്നു. കുട്ടിക്ക് ഒപ്പമുള്ള ചിത്രം മുകേഷ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ എന്ന പരിഹാസം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി. ഇപ്പോള്‍ അതിന് മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മുകേഷ്.  എംഎൽഎ എന്ന നിലയിൽ നാട്ടുകാർക്ക് ബോധിച്ചത് കൊണ്ടാണല്ലോ  രണ്ടാമതും എംഎൽഎ ആയതെന്ന് മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു.

മുകേഷിന്‍റെ കുറിപ്പ് വായിക്കാം

കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ 💕💕
 ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി
 എന്ന മോളെ കണ്ടെത്തിയതറിഞ്ഞു  ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു ..
 അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ....?
ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം..
എങ്ങനെ അറിയാം...?
 ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള  എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത് ... 💕
ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല... 💕 അത് ഈ മോൾക്ക് മാത്രമല്ല... നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല...
എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്
 അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു... മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്... പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ  രണ്ടാമതും  ഞാൻ എംഎൽഎ ആയത് 😂😂 എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്.. ചുരുക്കിപ്പറഞ്ഞാൽ "കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും "
 ചീറ്റിപ്പോയ  നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്🤪 🙏🙏...
 എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം  ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്..
 പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ🙏🙏

'നല്ല മലയാളത്തിലുള്ള പേരുമാറ്റി ഹിന്ദിപ്പേര് ഇടാനുള്ള നീക്കം ചെറുക്കണം'; കണക്കുകൾ നിരത്തി തോമസ് ഐസക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios